“താൻ ബാഴ്സലോണയുടെ താരമാണെന്ന അതേ വികാരത്തിൽ ആകും റയലിനെ നേരിടുക” – വിദാൽ

Newsroom

ഇന്ന് ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെ നേരിടാൻ മാഡ്രിഡിൽ എത്തിയിരിക്കുകയാണ് ഇന്റർ മിലാൻ. ഇന്റർ നിരയിൽ മുൻ ബാഴ്സലോണ താരം വിദാലും ഉണ്ട്. റയൽ മാഡ്രിഡിനെ നേരിടുന്നതിൽ സന്തോഷം പ്രകടിപ്പിച്ച വിദാൽ താൻ റയൽ മാഡ്രിഡിനെ നേരിടുക ബാഴ്സലോണ താരമാണെന്ന വികാരത്തോടെ ആയിരിക്കും എന്ന് വിദാൽ പറഞ്ഞു. അവസാന രണ്ടു വർഷവും ബാഴ്സലോണ താരമായിരുന്നു വിദാൽ.

ഇന്നത്തെ മത്സരം വിജയിക്കാൻ ഇന്റർ മിലാന് ആകും എന്നും അതിനായി പൊരുതാൻ ടീം തയ്യാറാണെന്നും വിദാൽ പറയുന്നു. ഇന്നത്തെ മത്സരം ഗ്രൂപ്പിലെ സ്ഥാനം നിർണയിക്കുന്നതിലും പ്രധാനമാണെന്ന് വിദാൽ പറഞ്ഞു. ഇന്ന് റയലിനെ തോൽപ്പിച്ച് ആ വിജയം ബാഴ്സലോണ ആരാധകർക്കും ഇന്റർ മിലാൻ ആരാധകർക്കും ഒപ്പം ആഘോഷിക്കണം എന്നും വിദാൽ പറഞ്ഞു.