മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് ടീമിൽ വാൻ ഡെ ബീക് ഇല്ല

Newsroom

2023/24 ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്കുള്ള ടീം മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രഖ്യാപിച്ചു. 25 അംഗ സ്ക്വാഡിൽ വാൻ ഡെ ബീകിനെ ഉൾപ്പെടുത്തിയിട്ടില്ല. താരം ക്ലബ് വിടും എന്നാണ് ഇപ്പോഴും പ്രതീക്ഷിക്കപ്പെടുന്നത്‌. ബയേൺ മ്യൂണിക്ക്, എഫ്‌സി കോപ്പൻഹേഗൻ, ഗലാറ്റസരെ എന്നിവരാണ് യുണൈറ്റഡിന്റെ യു സി എൽ ഗ്രൂപ്പിൽ ഉള്ളത്‌.

മാഞ്ചസ്റ്റർ 23 09 05 23 50 06 535

സെപ്റ്റംബർ 20-ന് ബയേണിന് എതിരെയാണ് യുണൈറ്റഡിന്റെ ആദ്യ ഗ്രൂപ്പ് മത്സരം. 25 അംഗ പേരടങ്ങിയ എ ലിസ്റ്റ് ആണ് ക്ലബ് പ്രഖ്യാപിച്ചത്. യുവതാരനായ ഗർനാചോ അക്കാദമി താരമായതിനാൽ ബി ലിസ്റ്റിൽ ഉണ്ട്. ആയതിനാൽ എ ലിസ്റ്റിൽ താരം ഉൾപ്പെട്ടിട്ടില്ല. പുതിയ സൈനിംഗുകളായ മിഡ്‌ഫീൽഡർ സോഫിയാൻ അംരബത്തും സ്ട്രൈക്കർ റാസ്മസ് ഹൊയ്ലുണ്ടും യു സി എൽ ടീമിൽ ഉണ്ട്.

A LIST

Sofyan Amrabat
Altay Bayindir (GK)
Casemiro
Diogo Dalot
Antony
Christian Eriksen
Bruno Fernandes
Rasmus Hojlund
Victor Lindelof
Tyrell Malacia
Anthony Martial
Lisandro Martinez
Andre Onana (GK)
Facundo Pellistri
Sergio Reguilon
Raphael Varane

Jonny Evans
Tom Heaton (GK)
Scott McTominay
Marcus Rashford
Luke Shaw

Harry Maguire
Mason Mount
Jadon Sancho
Aaron Wan-Bissaka