യൂറോപ്പിലെ മികച്ച മധ്യനിര താരമായി മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രുയിൻ തിരഞ്ഞെടുക്കപ്പെട്ടു. യുവേഫയുടെ ഫൈനൽ ലിസ്റ്റിൽ കെവിൻ ഡി ബ്രുയിനും തിയാഗോയും മുള്ളറും ആയിരുന്നു ഉണ്ടായിരുന്നത്. യൂറോപ്യൻ ചാമ്പ്യന്മാരെ പിന്നിലാക്കിയാണ് പിഎഫ്എ പ്ലേയർ ഓഫ് ദ് ഇയർ കൂടിയായ കെവിൻ ഡി ബ്രുയിൻ ഈ നേട്ടതിന് ഉടമയായത്.
ബയേൺ മ്യൂണിക്കിന്റെ തിയാഗോ അൽകാന്റ്രയായിരുന്നു കെഡിബിക്ക് ഭീഷണിയുയർത്തിയത്. തിയാഗോയെക്കാളിലും രണ്ട് പോയന്റുകൾ കൂടുതൽ നേടിയാണ് കെവിൻ ഡി ബ്രുയിൻ തിരഞ്ഞെടുക്കപ്പെട്ടത്. ബയേണിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയതിന് ശേഷം പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിന് വേണ്ടിയാണിപ്പോൾ തിയാഗോ കളിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയോടൊപ്പം യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ വരെയും പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനക്കാരായിട്ടുമാണ് സീസൺ അവസാനിപ്പിച്ചത്. ചാമ്പ്യൻസ് ലീഗിൽ 2 ഗോളുകൾ അടിക്കുകയും 2 എണ്ണത്തിന് വഴിയൊരുക്കുകയും ചെയ്ത ഡി ബ്രുയിൻ പ്രീമിയർ ലീഗിൽ 20 അസിസ്റ്റുകൾ നൽകി റെക്കോർഡിടുകയും ചെയ്തു.