യൂറോപ്പിലെ മികച്ച പരീശീലകനായി ഹാൻസി ഫ്ലിക്

Img 20201001 221434
- Advertisement -

യുവേഫയുടെ മികച്ച‌ പരിശീലകനായി ബയേണിന്റെ പരിശീലകൻ ഹാൻസി ഫ്ലിക് തിരഞ്ഞെടുക്കപ്പെട്ടു. ഈ സീസണിലെ മികച്ച പരിശീലകന്മാരുടെ പട്ടികയിൽ ലിവർപൂൾ ബോസ് ജർഗൻ ക്ലോപ്പും ലെപ്സിഗ് പരിശീലകൻ ജൂലിയൻ നൈഗൽസ്മാനുമായിരുന്നു ഹാൻസി ഫ്ലികിന്റെ എതിരാളികളായിട്ടുണ്ടായിരുന്നത്. ബയേൺ മ്യൂണിക്കിന് ആറാം യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടിക്കൊടുത്ത ഹാൻസി ഫ്ലികായിരുന്നു ഈ അവാർഡ് സ്വന്തമാക്കിയത്.

യുവേഫ ചാമ്പ്യൻസ് ലീഗ്, ബുണ്ടസ് ലീഗ, ജർമ്മൻ കപ്പ്, യുവേഫ സൂപ്പർ കപ്പ്, ജർമ്മൻ സൂപ്പർ കപ്പ് എന്നിങ്ങനെ അഞ്ച് കിരീടങ്ങളാണ് ബയേമ്മ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം നവംബറിൽ ബയേണിന്റെ പരിശീലകനായി ഹാൻസി ഫ്ലിക് ചുമതലയേറ്റെടുത്തതിന് ശേഷം കിരീടങ്ങളുടെ ഒഴുക്കായിരുന്നു ബവേറിയയിലേക്ക്.

Advertisement