ലിയോണിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് കാണികൾക്ക് വിലക്ക്

Staff Reporter

ചാമ്പ്യൻസ് ലീഗിലെ ലിയോണിന്റെ ആദ്യ മത്സരത്തിന് കാണികൾക്ക് വിലക്ക് ഏർപ്പെടുത്തി യുവേഫ. കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗ് നടന്ന സമയത്ത് ഉണ്ടായ കാണികളുടെ പ്രശ്നങ്ങളും വംശീയം അധിക്ഷേപങ്ങളുമാണ് വിലക്ക് ഏർപെടുത്ത യുവേഫയെ പ്രേരിപ്പിച്ചത്.

വിലക്കിനു പുറമെ ഒരു ലക്ഷം യൂറോ പിഴയടക്കാനും യുവേഫ വിധിച്ചിട്ടുണ്ട്. യൂറോപ്പ ലീഗിൽ സി.എസ്.കെ.എ മോസ്കോക്കെതിരായ മത്സരത്തിലാണ് കാണികളുടെ ഭാഗത്ത് നിന്ന് പ്രശ്നങ്ങൾ ഉണ്ടായത്.  ചാമ്പ്യൻസ് ലീഗിൽ ലിയോണിന്റെ എതിരാളികളെ അടുത്ത വ്യാഴാഴ്ച അറിയാം.