വിവാദ പെനാൽറ്റിയിൽ വോൾഫ്സ്ബർഗിനെ തളച്ച് സെവിയ്യ

Img 20210930 030450

ചാമ്പ്യൻസ് ലീഗിൽ വോൾഫ്സ്ബർഗിനെ സമനിലയിൽ തളച്ച് സെവിയ്യ. 87ആം മിനുട്ടിലെ റാക്കിറ്റിചിന്റെ വിവാദ പെനാൽറ്റിയിലാണ് ഗ്രൂപ്പ് ജിയിലെ വാശിയേറിയ മത്സരത്തിൽ സെവിയ്യ സമനില പിടിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിലാണ് റെനാറ്റോ സ്റ്റെഫെനിലൂടെ വോൾഫ്സ്ബർഗ് ആദ്യ ഗോൾ നേടിയത്.

എന്നാൽ കളിയവസാനിക്കാനിരിക്കെ പിറന്ന റാകിറ്റിചിന്റെ പെനാൽറ്റി സെവിയ്യക്ക് തുണയായി.അഞ്ച് വർഷത്തിനിടെ ചാമ്പ്യൻസ് ലീഗിൽ ആദ്യ ജയമെന്ന വോൾഫ്സ്ബർഗിന്റെ സ്വപ്നമാണ് സെവിയ്യ തകർത്തത്. സെവിയ്യ രണ്ടാമതും വോൾഫ്സ്ബർഗ് മൂന്നാമതുമാണ് ചാമ്പ്യൻസ് ലീഗ് പോയന്റ് നിലയിൽ. നാല് പോയന്റുമായി ആർബി സാൽസ്ബർഗാണ് ഗ്രൂപ്പ് ജിയിൽ ഒന്നാം സ്ഥാനത്ത്.

Previous articleപെനാൽറ്റി ഗോളുകളുമായി അഡെയെമി, സാൽസ്ബർഗിന് ജയം
Next articleഅടുത്ത ടി20 ലോകകപ്പുകളിൽ രോഹിത് ശർമ്മ ഇന്ത്യയുടെ ക്യാപ്റ്റൻ ആവണം : സുനിൽ ഗാവസ്‌കർ