പെനാൽറ്റി ഗോളുകളുമായി അഡെയെമി, സാൽസ്ബർഗിന് ജയം

Img 20210930 022916

ചാമ്പ്യൻസ് ലീഗിൽ ആർബി സാൽസ്ബർഗിന് ജയം. ഫ്രഞ്ച് ടീമായ ലില്ലെയ്ക്കെതിരെയാണ് ആസ്ട്രിയൻ ചാമ്പ്യന്മാരുടെ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സാൽസ്ബർഗ് ജയിച്ച് കയറിയത്. ജർമ്മൻ യുവതാരം കരീം അഡെയെമിയുടെ ഇരട്ട പെനാൽറ്റികളാണ് ആർബി സാൽസ്ബർഗിനെ തുണച്ചത്.

ലില്ലെയുടെ ആശ്വാസ ഗോളുകൾ ബുറാക് യിൽമാസണ് നേടിയത്. ചാമ്പ്യൻസ് ലീഗിൽ അഞ്ച് പെനാൽറ്റികളാണ് സാൽസ്ബർഗിന് ഇതുവരെ ലഭിച്ചത്. ഇന്നത്തെ‌ മത്സരത്തിൽ ആദ്യം കരീം അഡെയെമിയെ വീഴ്ത്തിയതിനും പിന്നീട് യിൽമസിന്റെ ഹാന്റ് ബോളീനുമാണ് പെനാൽറ്റികൾ ലഭിച്ചത്. ചാമ്പ്യൻസ് ലീഗിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ജർമ്മൻ താരമായി മാറി കരീം അഡെയെമി.

Previous articleബയേണ് എല്ലാം നിസ്സാരം!! ഗോളടിച്ചു കൂട്ടി ഒരു വിജയം കൂടെ
Next articleവിവാദ പെനാൽറ്റിയിൽ വോൾഫ്സ്ബർഗിനെ തളച്ച് സെവിയ്യ