ഈ സീസണിലെ ചാമ്പ്യൻസ് ലീഗ്, വനിത ചാമ്പ്യൻസ് പന്തുകൾ പുറത്തിറക്കി അഡിഡാസ്

Wasim Akram

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ്, വനിത ചാമ്പ്യൻസ് ലീഗ് കളിക്കാനുള്ള പന്തുകൾ പുറത്തിറക്കി അഡിഡാസ്. ഈ പന്തുകൾ ആവും ചാമ്പ്യൻസ് ലീഗ് യോഗ്യത, ഗ്രൂപ്പ് മത്സരങ്ങളിൽ കളിക്കാൻ ഉപയോഗിക്കുക. ചാമ്പ്യൻസ് ലീഗിന്റെ ഇതിഹാസ മ്യൂസിക്കിന്‌ ട്രിബൂട്ട് ആയാണ് പന്തുകൾ പുറത്തിറക്കിയത്.

ചാമ്പ്യൻസ് ലീഗ്

ചാമ്പ്യൻസ് ലീഗ്

പുരുഷന്മാരുടെ പന്തിൽ നീലയും വെള്ളിയും നിറങ്ങൾ ആണെങ്കിൽ വനിതകളുടെ പന്തിൽ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ ഭാഷകളിൽ ‘ഏറ്റവും മികച്ചവർ അഭിമാനത്തോടെ ഇവിടെ നിൽക്കുന്നു’ എന്നു എഴുതിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് പ്ലെ ഓഫ് മത്സരങ്ങൾക്ക് രാത്രി 12.30 നു തുടക്കം ആവും. അതേസമയം ഓഗസ്റ്റ് 31 നു ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് ഡ്രോ നടക്കുക.

ചാമ്പ്യൻസ് ലീഗ്