“ചാമ്പ്യൻസ് ലീഗിൽ അവസാന വർഷം നടന്നത് മറക്കരുത്” – ടെർ സ്റ്റേഗൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിൽ ഇത്തവണ കിരീടം നേടണമെന്ന ആഗ്രഹം പങ്കുവെച്ച് ബാഴ്സലോണ ഗോൾ കീപ്പർ ടെർ സ്റ്റെഗൻ. കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ പുറത്തായത് എങ്ങനെയാണ് എന്ന് മറക്കരുത് എന്നും ടെർ സ്റ്റെഗൻ പറഞ്ഞു. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ സ്വപ്നം കണ്ടിരുന്ന ബാഴ്സലോണ ആൻഫീൽഡിൽ വെച്ച് ഒരു വമ്പൻ പരാജയത്തോടെ പുറത്താവുകയായിരുന്നു.

അന്ന് ലിവർപൂളിനോടേറ്റ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളണം എന്നു ടെർ സ്റ്റേഗൻ പറഞ്ഞു. ചാമ്പ്യൻസ് ലീഗിൽ വലിയ സമ്മർദ്ദമാണ് എപ്പോഴും എന്നും അദ്ദേഹം പറഞ്ഞു. ഡോർട്മുണ്ടിനെ ആണ് ഇന്ന് ആദ്യ മത്സരത്തിൽ ബാഴ്സലോണ നേരിടുന്നത്. ഡോർട്മുണ്ടിനെ ഹോം ഗ്രൗണ്ടിൽ കളിക്കുക എളുപ്പമല്ല എന്നും എന്നാൽ നൂറു ശതമാനം ഗ്രൗണ്ടിൽ കൊടുക്കുമെന്നും ടെർ സ്റ്റേഗൻ പറഞ്ഞു.