ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഫിക്സ്ചർ ആയി, കിരീടം ആർക്ക്

Newsroom

ഇന്ന് ക്വാർട്ടർ ഫൈനലുകളുടെ രണ്ടാം പാദം കൂടെ അവസാനിച്ചതോടെ ഈ സീസൺ ചാമ്പ്യൻസ് ലീഗ് കിരീടത്തിനായുള്ള പോരാട്ടം നാലു ക്ലബുകളിലായി ചുരുങ്ങി. റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, വിയ്യറയൽ എന്നീ ക്ലബുകൾ ആകും സെമി ഫൈനലിൽ നേർക്കുനേർ വരിക. രണ്ട് സ്പാനിഷ് ക്ലബുകളും രണ്ട് ഇംഗ്ലീഷ് ക്ലബുകളും. ആദ്യ സെമിയിൽ റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. രണ്ടാം സെമിയിൽ ലിവർപൂൾ വിയ്യറയലിനെയും നേരിടും.

ഏപ്രിൽ 26/27, മെയ് 3/4 തീയതികളിൽ ആയാകും സെമി ഫൈനലുകൾ നടക്കുക. ലിവർപൂൾ ബെൻഫികയെ തോൽപ്പിച്ചും, വിയ്യറയൽ ബയേണിനെ അട്ടിമറിച്ചും ആണ് സെമിയിൽ എത്തിയത്. റയൽ മാഡ്രിഡ് ചെൽസിയെ ആയിരുന്നു ക്വാർട്ടറിൽ മറികടന്നത്‌. സിറ്റി അത്ലറ്റിക്കോ മാഡ്രിഡിനെയും ക്വാർട്ടറിൽ തോൽപ്പിച്ചു. വിയ്യറയലും മാഞ്ചസ്റ്റർ സിറ്റിയും ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ സാധിക്കാത്ത ടീമാണ്‌.