ചാമ്പ്യൻസ് ലീഗ് ഫൈനൽ റഫറിയെ പ്രഖ്യാപിച്ച് യുവേഫ, ലിവർപൂളിന് നെഞ്ചിടിപ്പ്

na

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ നിയന്ത്രിക്കാനുള്ള റഫറിയെ യുവേഫ പ്രഖ്യാപിച്ചു. ഡാമിർ സ്‌കോമിനയാണ് ലിവർപൂളും ടോട്ടൻഹാമും ഏറ്റുമുട്ടുന്ന ഇത്തവണത്തെ ഫൈനൽ നിയന്ത്രിക്കുക.

2002 മുതൽ റഫറീയിങ് രംഗത്തുള്ള സ്‌കോമിന പക്ഷെ ഇത് ആദ്യമായാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ നിയന്ത്രിക്കുന്നത്. പക്ഷെ 2017 ൽ മാഞ്ചസ്റ്റർ യുണൈറ്റഡ്- അയാക്‌സ് യൂറോപ്പ ലീഗ് ഫൈനലും, 2012 ലെ ചെൽസി- അത്ലറ്റികോ മാഡ്രിഡ് യുവേഫ സൂപ്പർ കപ്പ് എന്നിവ നിയന്ത്രിച്ചത് സ്‌കോമിനയാണ്.

ഈ സീസണിലെ നാല് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്. ഡിസംബറിൽ നടന്ന ലിവർപൂൾ- നാപോളി മത്സരവും ഇതിൽ പെടും. സ്‌കോമിന നിയന്ത്രിച മത്സരങ്ങളിൽ പക്ഷെ ലിവർപൂളിന്റെ പ്രകടനം അത്ര ശുഭകരമല്ല. 5 തവണയാണ് സ്‌കോമിന ലിവർപൂളിന്റെ മത്സരങ്ങൾ നിയന്ത്രിച്ചത്. ഇതിൽ 4 തവണയും ലിവർപൂളിന് തോൽവിയായിരുന്നു ഫലം.