ചാമ്പ്യൻസ് ലീഗിൽ സിറ്റി റയൽ മത്സരവും യുവന്റസിന്റെ മത്സരവും നീട്ടി വച്ചു

- Advertisement -

കൊറോണ വൈറസ് ഭീതി ലോകത്തെ വിഴുങ്ങുന്നു. കൊറോണയെ തുടർന്ന് റയൽ മാഡ്രിഡ്, യുവന്റസ് താരങ്ങൾ നിരീക്ഷണത്തിൽ ആയതും സീരി എ, ലാ ലീഗ എന്നിവ മാറ്റി വച്ചതിനും പിറകെ റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് മത്സരവും യുഫേഫ മാറ്റി വച്ചു. 17 തിയതി നടക്കേണ്ട പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരം ആണ് മാറ്റിവച്ചത്. അതേ ദിവസം തന്നെ നടക്കേണ്ടിയിരുന്ന യുവന്റസ് ലിയോൺ മത്സരവും മാറ്റി വച്ചിട്ടുണ്ട്.

മത്സരങ്ങൾ എന്നത്തേക്ക് നടക്കും എന്നു നിലവിൽ സൂചനകൾ ഒന്നുമില്ല. റയൽ മാഡ്രിഡ്, യുവന്റസ് താരങ്ങൾ നിരീക്ഷണത്തിൽ ആയതിനാൽ തന്നെ അധികം താരങ്ങൾക്ക് കൊറോണ ഇല്ലെന്നു ഉറപ്പാക്കിയ ശേഷം മാത്രമെ ഇനി മത്സരങ്ങൾ നടക്കാൻ ഇടയുള്ളൂ. ആദ്യപാദത്തിൽ മാഞ്ചസ്റ്റർ സിറ്റി, ലിയോൺ ടീമുകൾ എതിരാളികൾക്ക് മേൽ ജയം കണ്ടിരുന്നു.

Advertisement