തിരിച്ചു വന്നു പാരീസിനെ തോൽപ്പിച്ചു ഗ്രൂപ്പ് ജേതാക്കളായി മാഞ്ചസ്റ്റർ സിറ്റി

20211125 031951

ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എയിൽ പി.എസ്.ജിയോട് പ്രതികാരം ചെയ്തു മാഞ്ചസ്റ്റർ സിറ്റി. പാരീസിൽ ഏറ്റ പരാജയത്തിന് മാഞ്ചസ്റ്ററിൽ കണക്ക് തീർക്കുക ആയിരുന്നു സിറ്റി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് സിറ്റി പാരീസിനെ വീഴ്ത്തിയത്. മത്സരത്തിൽ കൃത്യമായി മികച്ച ആധിപത്യം ആണ് സിറ്റി നേടിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം പാരീസ് ആണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. 50 മത്തെ മിനിറ്റിൽ കിലിയൻ എമ്പപ്പെ ആണ് പാരീസിന് ആയി ഗോൾ നേടിയത്. ഗോൾ വഴങ്ങിയിട്ടും സിറ്റിയുടെ കയ്യിൽ തന്നെ ആയിരുന്നു മത്സരത്തിന്റെ കടിഞ്ഞാണ്.

ഗോൾ വഴങ്ങിയ ഉടനെ ഗാർഡിയോള ഗബ്രിയേൽ ജീസസിനെ കളത്തിൽ ഇറക്കി. 63 മത്തെ മിനിറ്റിൽ ജീസസിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ റഹീം സ്റ്റർലിംഗ് സിറ്റിക്ക് സമനില ഗോൾ സമ്മാനിക്കുക ആയിരുന്നു. തുടർന്ന് 76 മത്തെ മിനിറ്റിൽ ബെർണാഡോ സിൽവയുടെ ഒരു അതുഗ്രൻ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ജീസസ് സിറ്റി തിരിച്ചു വരവ് പൂർത്തിയാക്കുക ആയിരുന്നു. ജയത്തോടെ ഗ്രൂപ്പ് ജേതാക്കൾ ആയി തന്നെ സിറ്റി ചാമ്പ്യൻസ് ലീഗ് അവസാന പതിനാറിൽ എത്തി. അവസാന പതിനാറിൽ എത്തിയെങ്കിലും മെസ്സി, നെയ്മർ, എമ്പപ്പെ തുടങ്ങിയ വമ്പൻ താരനിരയും ആയി ഗ്രൂപ്പിൽ രണ്ടാമത് ആയത് പി.എസ്.ജി പരിശീലകൻ പോച്ചറ്റീന്യോയെ സമ്മർദത്തിലാക്കും.

Previous articleബയേണിന്റെ ജോഷുവ കിമ്മിച്ചിനു കോവിഡ് സ്ഥിരീകരിച്ചു
Next articleതിയാഗോയുടെ മാന്ത്രിക ഗോൾ! സലാഹിന്റെ പതിവ് ഗോൾ! അഞ്ചാം മത്സരവും ജയിച്ചു ലിവർപൂൾ