ബയേണിന്റെ ജോഷുവ കിമ്മിച്ചിനു കോവിഡ് സ്ഥിരീകരിച്ചു

20211125 013117

ബയേണിന്റെ ജോഷുവ കിമ്മിച്ചിനു കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച ഒരാളുമായി സമ്പർക്കത്തിൽ വന്നതിനാൽ കഴിഞ്ഞ 7 ദിവസമായി സ്വയം ക്വാറന്റീനിൽ ആയിരുന്നു താരം. കോവിഡ് സ്ഥിരീകരിച്ചതോടെ 14 ദിവസം ക്വാറന്റീനിൽ പോവാൻ താരം നിർബന്ധിതമാവും. ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടും ആയുള്ള മത്സരം ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയും ആയുള്ള അവസാന ഗ്രൂപ്പ് മത്സരം എന്നിവ ഇതോടെ ജർമ്മൻ താരത്തിന് നഷ്ടമാവും.

നേരത്തെ തങ്ങളുടെ മുന്നേറ്റ നിര താരം ചുപോ മോട്ടങിനു കോവിഡ് സ്ഥിരീകരിച്ച കാര്യം ബയേൺ മ്യൂണിച് പുറത്ത് വിട്ടിരുന്നു. നേരത്തെ കോവിഡ് വാക്സിനേഷൻ എടുക്കാൻ വിസമ്മതിച്ച താരങ്ങളിൽ ഒരാൾ കൂടിയാണ് 26 കാരനായ കിമ്മിച്ച്. തങ്ങളുടെ പ്രധാന താരങ്ങളിൽ ഒരാളെ വരും ദിവസങ്ങളിൽ നഷ്ടമാവുന്നത് ബുണ്ടസ് ലീഗ റെക്കോർഡ് ജേതാക്കൾക്ക് ചെറിയ പ്രശ്നങ്ങൾ സൃഷ്‌ടിക്കാൻ സാധ്യതയുണ്ട്.

Previous articleചാമ്പ്യൻസ് ലീഗിൽ ഹാളണ്ടിന്റെ റെക്കോർഡ് മറികടന്നു സെബാസ്റ്റ്യൻ ഹാളർ
Next articleതിരിച്ചു വന്നു പാരീസിനെ തോൽപ്പിച്ചു ഗ്രൂപ്പ് ജേതാക്കളായി മാഞ്ചസ്റ്റർ സിറ്റി