ചാമ്പ്യൻസ് ലീഗിൽ റോമായ റയൽ മാഡ്രിഡ് നേരിടുന്നത് സുപ്രധാന താരങ്ങൾ ഇല്ലാതെ. കെയ്‌ലർ നവാസ്, നാച്ചോ ഫെർണാണ്ടസ്, കാസീമിറോ,അൽവാരോ ഓഡ്രിയോസോളാ എന്നിവരാണ് റോമയ്‌ക്കെതിരായ മത്സരത്തിൽ സ്‌ക്വാഡിലില്ലാത്തത്. നാച്ചോ ഫെർണാണ്ടസ്, കാസീമിറോ എന്നിവർ ഇന്റർനാഷണൽ ബ്രെക്കിനു മുൻപേ പരിക്കിന്റെ പിടിയിലാണ്. സെൽറ്റ വിഗോയ്‌ക്കെതിരായ മത്സരത്തിലാണ് അവസാനമായി ഇരു താരങ്ങളും കളത്തിൽ ഇറങ്ങിയത്.
റയലിന്റെ നിരയിൽ സ്‌ട്രൈക്കർ മാറിയണോ ഡിയാസ് തിരിച്ചെത്തിയിട്ടുണ്ട്. ഗ്രൂപ്പ് ജിയിൽ ഒൻപത് പോയിന്റുമായി നിലവിൽ ഒന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്. ഗ്രൂപ്പ് ചാമ്പ്യൻസ് എന്ന നിലയിൽ തുടരാൻ ഈ മത്സരം റയലിന് ജയിച്ചേ മതിയാകു. എന്നാൽ റയലിന്റെ ലാ ലീഗയിലെ നില പരുങ്ങലിലാണ്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഐബാറിനോട് റയൽ മാഡ്രിഡ് പരാജയപ്പെട്ടത്. അതെ സമയം റോമയും ഇറ്റാലിയൻ ലീഗിൽ പരാജയമേറ്റുവാങ്ങിയിരുന്നു. എന്നാൽ ഒരു ഗോളിന്റെ തോൽവിയാണു റോമ ഉദിനീസിനെതിരെ വഴങ്ങിയത്.
SQUAD : Casilla, Courtois, Luca Zidane; Carvajal, Ramos, Varane, Marcelo, Javi Sanchez; Kroos, Modric, Valverde, Marcos Llorente, Asensio, Isco, Ceballos; Benzema, Bale, Vazquez, Mariano, Vinicius