ചാമ്പ്യൻസ് ലീഗ് ഫൈനലിനായി ഒരുങ്ങാൻ ലിവർപൂൾ സ്പാനിഷ് വിനോദ സഞ്ചാര നഗരത്തിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗ് ഫൈനലിനായി ഒരുങ്ങാൻ ലിവർപൂൾ പോയിരിക്കുന്നത് ലോകത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രത്തിൽ ഒന്നായ മാർബെയയിൽ. സ്പാനിഷ് നഗരമായ മാർബെയയിൽ ഇന്നലെ ലിവർപൂൾ ടീം വിമാനമിറങ്ങി. ആറ് ദിവസത്തോളം ലിവർപൂൾ ടീം മാർബെയയിൽ കടുത്ത പരിശീലനം നടത്തും. മാഡ്രിഡിൽ നടക്കുനം ഫൈനലിന് രണ്ട് ദിവസം മുമ്പ് വരെ മാർബെയയിൽ തന്നെ ലിവർപൂൾ തുടരും.

ജൂൺ ഒന്നിന് ടോട്ടൻഹാമിനെതിരെ ആണ് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കേണ്ടത്. സെമി ഫൈനലിൽ ബാഴ്സലോണയെ പരാജയപ്പെടുത്തി ആയിരു‌ന്നു ലിവർപൂളിന്റെ ഫൈനൽ പ്രവേശനം. തുടർച്ചയായ രണ്ടാം ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുന്ന ലിവർപൂൾ തങ്ങളുടെ ആറം ചാമ്പ്യൻസ് ലീഗ് കിരീടം ഇത്തവണ എങ്കിലും ഉയർത്താം എന്ന് പ്രതീക്ഷിക്കുന്നു. പരിക്കേറ്റ താരങ്ങക്കായ നാബി കേറ്റയും ഫർമീനോയും ഒക്കെ ലിവർപൂളിനൊപ്പം സ്പെയിനിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.