ചാമ്പ്യൻസ് ലീഗിൽ ഇന്ന് യുവന്റ്സ് ഒളിമ്പിക് ലിയോണിനെ നേരിടും. തുടർച്ചയായ നാലാം തവണയും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ലക്ഷ്യം വെച്ചാണ് യുവന്റ്സ് ഇറങ്ങുന്നത്. ഇത്തവണയെങ്കിലും ഏറെ നാളായി മോഹിപ്പിക്കുന്ന യുറോപ്യൻ കിരീടമാണ് ഇറ്റാലിയൻ ജയന്റ്സിന്റെ ലക്ഷ്യം. ഗ്രൂപ്പ് ഡിയിൽ അപരാജിതരായാണ് നോക്കൗട്ടിൽ യുവന്റസ് പ്രവേശിപ്പിച്ചത്.
രണ്ടാാം സ്ഥാാനക്കാരായ അത്ലെറ്റിക്കോ മാഡ്രിഡിനെക്കാളിലും 6 പോയന്റ് ലീഡുമായാണ് യുവന്റസ് ഗ്രൂപ്പ് ചാമ്പ്യൻസ് ആയത്. അതേ സമയം ലെപ്സിഗിനോട് പടപൊരുതിയാണ് ലിയോൺ ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിൽ എത്തിയത്. അന്ന് മെംഫിസ് ദിപേയുടെ ഒറ്റയാൾ പോരാട്ടം ലിയോണിന്റെ തുണയ്ക്കെത്തി. എന്നാൽ ഡിസംബറിൽ ഏറ്റ പരിക്ക് ഡിപേയ്ക്ക് തിരിച്ചടിയായി. സീസൺ അവസാനം വരെ ടീമിന് പുറത്താണ് താരം.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് യുവന്റസിന്റെ തുറുപ്പ് ചീട്ട്. റൊണാൾഡോയുടെ തട്ടകമായ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ വിജയമുറപ്പിക്കാൻ യുവന്റാസിന് അനായാസം സാധിക്കും. കഴിഞ്ഞ തവണ അത്ലെറ്റിക്കോ മാഡ്രിഡിനെതിരെ റൊണാൾഡോ നേടിയ ഹാട്രിക്ക് ഈ വിശ്വാസത്തിന് അടിവരയിടുന്നു.