ലുക്കാക്കുവിന്റെ തൊണ്ണൂറാം മിനിറ്റ് ഗോളിൽ സമനില പിടിച്ചു ഇന്റർ മിലാൻ

20201022 035600
- Advertisement -

ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാൻ ബൊറൂസിയ മക്ലബാക് മത്സരം സമനിലയിൽ അവസാനിച്ചു. റോമലു ലൂക്കാക്കു ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുക ആയിരുന്നു. കൂടുതൽ അവസരങ്ങൾ തുറന്നതും കൂടുതൽ സമയം പന്ത് കൈവശം വച്ചതും ഇന്റർ മിലാൻ ആയിരുന്നു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 49 മത്തെ മിനിറ്റിൽ ലുക്കാക്കുവിലൂടെ ഇന്റർ ആണ് മത്സരത്തിൽ മുന്നിലെത്തിയത്.

എന്നാൽ 63 മത്തെ മിനിറ്റിൽ റാമി ബെൻസെബൈനിയിലൂടെ ബൊറൂസിയ സമനില ഗോൾ കണ്ടത്തി. 84 മത്തെ മിനിറ്റിൽ അലസാനെ പ്ലെയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ യൊനാസ് ഹോഫ്മാൻ ബൊറൂസിയക്ക് ജയം സമ്മാനിച്ചു എന്നു തോന്നിയത് ആണ്. എന്നാൽ 90 മത്തെ മിനിറ്റിൽ ലഭിച്ച കോർണറിൽ അലസാൻഡ്രോ ബസ്റ്റോണിയുടെ പാസിൽ നിന്നു നിർണായക സമനില ഗോൾ കണ്ടത്തിയ ലുക്കാക്കു ഇന്റർ മിലാനെ തോൽവിയിൽ നിന്നു രക്ഷിച്ചു. ഗ്രൂപ്പ് ബിയിൽ റയലിനെ വീഴ്‌ത്തിയ ശാക്തറിന് പിന്നിൽ രണ്ടാമത് ആണ് നിലവിൽ ഇരു ടീമുകളും.

Advertisement