ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ എന്ന നേട്ടത്തിൽ വീണ്ടും മെസ്സിയും റൊണാൾഡോയും ഒരുമിച്ചായി. ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ നേടിയ തകർപ്പൻ ഹാട്രിക്കോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ചാമ്പ്യൻസ് ലീഗിൽ എട്ട് ഹാട്രിക്കുകളായി. നേരത്തെ ഈ സീസണിൽ ഗ്രൂപ്പ് ഘട്ടത്തിൽ പി എസ് വിക്കെതിരെ നേടിയ ഹാട്രിക്കോടെ മെസ്സി റൊണാൾഡോയെ മറികടന്ന് എട്ട് ഹാട്രിക്കിൽ എത്തിയിരുന്നു.
ഇപ്പോ ഇരുവർക്കും എട്ട് ഹാട്രിക്കുകൾ ആണ് ചാമ്പ്യൻസ് ലീഗിൽ ഉള്ളത്. ഇരുവർക്കും പിറകിൽ ഉള്ള ഒരു താരത്തിനും മൂന്നിൽ കൂടുതൽ ഹാട്രിക്ക് ഇല്ല. അഡ്രിയാനോ, ഇൻസാഗി, മരിയോ ഗോമസ് എന്നിവരാണ് ചാമ്പ്യൻസ് ലീഗിൽ മൂന്ന് ഹാട്രിക്കുള്ള താരങ്ങൾ. ഇവരാണ് റൊണാൾഡോയ്ക്കും മെസ്സിക്കും പിറകിൽ ഉള്ളത്.
ഇന്നലത്തെ ഹാട്രിക്കോടെ ചാമ്പ്യൻസ് ലീഗിൽ ഒരേ ടീമിനെതിരെ രണ്ട് ഹാട്രിക്കുകൾ നേടുന്ന ആദ്യ താരമായി റൊണാൾഡോ മാറി. അത്ലറ്റിക്കോ മാഡ്രിഡിനെതിരെ മുമ്പും ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോ ഹാട്രിക്ക് നേടിയിട്ടുണ്ട്.