ചാമ്പ്യൻസ് ലീഗ് ഫൈനൽ പോർച്ചുഗല്ലിൽ നടത്താനൊരുങ്ങി യുവേഫ

Images (85)
Image Credit: Twitter
- Advertisement -

ചാമ്പ്യൻസ് ലീഗ് ഫൈനൽ പോർച്ചുഗല്ലിൽ നടത്താനൊരുങ്ങി യുവേഫ. യുവേഫയുടെ ഷെഡ്യൂൾ പ്രകാരം ടർക്കിയിലെ ഇസ്താംബുളിലായിരുന്നു ചാമ്പ്യൻസ് ലീഗ് ഫൈനൽ നടക്കേണ്ടിയിരുന്നത്. എന്നാൽ ടർക്കിയിലെ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ബ്രിട്ടൻ തങ്ങളുടെ പൗരന്മാർക്ക് ടർക്കിയിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയിരുന്നു. നിലവിൽ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ടർക്കിയിൽ ലോക്ക്ഡൗണും ഉണ്ട്.

ഇതിന് പിന്നാലെ തന്നെ രണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ ഫൈനലിൽ കളിക്കുമ്പോൾ ലണ്ടനിൽ വെച്ച് മത്സരം നടത്താനുള്ള ഒരു ഓപ്ഷൻ യുവേഫ തേടിയിരുന്നു. വെംബ്ലിയാണ് ഫൈനലിന്റെ വേദി എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് പോർച്ചുഗല്ലിൽ വെച്ച് ഫൈനൽ നടത്താനാണ് യുവേഫയുടെ ശ്രമം. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ സീസണിന്റെ ഫൈനലും സെമിയും നടന്നത് പോർച്ചുഗല്ലിലാണ്.

Advertisement