തുർക്കിയിൽ വെച്ച് നടക്കേണ്ട ചാമ്പ്യൻസ് ലീഗിന്റെ വേസി മാറ്റാൻ സാധ്യത. കൊറോണ വ്യാപിക്കുന്നതിനാൽ തുർക്കിയെ ബ്രിട്ടൺ റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ബ്രിട്ടണിൽ നിന്നുള്ളവരെ തുർക്കിയിലേക്ക് യാത്ര ചെയ്യാൻ ഗവൺമെന്റ് അനുവദിക്കില്ല. ഇംഗ്ലീഷ് ടീമുകളായ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയുമാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നേർക്കുനേർ വരുന്നത്. 10000 ആരാധകർക്ക് മത്സരം കാണാൻ അവസരം ഉണ്ട് എങ്കിലും ഇംഗ്ലണ്ടിൽ നിന്ന് ആർക്കും യാത്ര ചെയ്യാൻ സാധിക്കില്ല.
കളിക്കാൻ വേണ്ടി യാത്ര ചെയ്യുന്ന താരങ്ങൾക്ക് ആകട്ടെ തിരികെ വന്നാൽ ക്വാരന്റൈനിൽ കഴിയേണ്ടതായും വരും. ഈ കാരണങ്ങൾ ഒക്കെ കൊണ്ട് തന്നെ ചാമ്പ്യൻസ് ലീഗ് ഫൈനൽ തുർക്കിയിൽ നിന്ന് മാറ്റണം എന്നാണ് ക്ലബുകളും യു കെ ഗവണ്മെന്റും പറയുന്നത്. ഇംഗ്ലണ്ടിൽ വെംബ്ലിയുൽ വെച്ച് ചാമ്പ്യൻസ് ലീഗ് ഫൈനൽ നടത്താൻ ഒരുക്കമാണെന്നും ഇംഗ്ലീഷ് എഫ് എ അറിയിച്ചു. തുർക്കി ഇതിന് ഇതുവരെ സമ്മതിച്ചിട്ടില്ല. യുവേഫ ആകും ഇതിൽ അവസാന തീരുമാനം എടുക്കുക. ഈ മാസം അവസാനം ആണ് ഫൈനൽ നടക്കേണ്ടത്.