ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങളും റദ്ദാക്കി

കൊറോണ വൈറസ് കാരണം യുവേഫയുടെ കീഴിൽ ഉള്ള ടൂർണമെന്റുകൾ എല്ലാം റദ്ദാക്കി. ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങൾ അനിശ്ചിത കാലത്തേക്കാണ് മാറ്റിയത്. അടുത്ത ആഴ്ച നടക്കേണ്ട റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റി മത്സരവും ലിയോണും യുവന്റസും തമ്മിലുള്ള മത്സരവും കഴിഞ്ഞ ദിവസം ഉപേക്ഷിച്ചിരുന്നു.

എന്നാൽ യൂറോപ്പിൽ ആകെ ഭീഷണി ഉയർന്ന സാഹചര്യത്തിൽ ഇപ്പോൾ ഫുട്ബോളെ വേണ്ട എന്നാണ് യുവേഫയുടെ തീരുമാനം. ഇപ്പോൾ ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിൽ ലീഗ് മത്സരങ്ങളും നിർത്തി വെച്ചിട്ടുണ്ട്.

Previous articleസൗരാഷ്ട്ര ചാമ്പ്യൻസ്!! രഞ്ജി ട്രോഫി കിരീടം ആദ്യമായി സൗരാഷ്ട്രയ്ക്ക് സ്വന്തം
Next articleമിച്ചല്‍ മാര്‍ഷിനും പാറ്റ് കമ്മിന്‍സിനും മുന്നില്‍ തകര്‍ന്ന് ന്യൂസിലാണ്ട്, ഓസ്ട്രേലിയയ്ക്ക് 71 റണ്‍സ് വിജയം