ചാമ്പ്യൻസ് ലീഗിൽ വീണ്ടുമൊരു സമനില. ഡൈനാമോ സഗ്രെബ് – ശക്തർ മത്സരമാണ് സമനിലയിൽ പിരിഞ്ഞത്. പകരക്കാരാാനായി ഇറങ്ങിയ ബ്രസീലിയൻ താരം ഡോഡൊയുടെ ഗോളാണ് ഉക്രേനിയൻ ചാമ്പ്യന്മാരായ ശക്തറിന് സമനില നേടിക്കൊടുത്തത്. ഇരു ടീമുകളും 2-2 എന്ന നിലയിലാണ് സമനിലയിൽ പിരിഞ്ഞത്. 16 ആം മിനുട്ടിൽ കൊനോപ്ല്യാങ്കയിലൂടെ ലീഡ് നേടിയ ശക്തറിന് 25 ആം മിനുട്ടിൽ ഡാനിയൽ ഒൽമോയിലൂടെ മറുപടി നൽകി ക്രൊയേഷ്യൻ ക്ലബ്ബായ ഡൈനാമോ സഗ്രെബ്.
രണ്ടാം പകുതിയിൽ ഒർസിചിന്റെ പെനാൽറ്റിയിലൂടെ ജയമുറപ്പിച്ച ഡൈനാമോക്ക് തിരിച്ചടിയായത് ഡോഡോയുടെ 75ആം മിനുട്ടിലെ സമനില ഗോളാണ്. ചാമ്പ്യൻസ് ലീഗിലെ ശക്തറിന് വേണ്ടിയുള്ള ബ്രസീലിയൻ താരത്തിന്റെ 80ആം ഗോളാണ് യുവതാരം നേടിയത്. ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണക്ക് വേണ്ടിയാണ് ബ്രസീലിയൻ താരങ്ങൾ ഏറ്റവുമധികം ഗോളടിച്ചിട്ടുള്ളത്(85). നവമ്പർ 7ന് ചാമ്പ്യൻസ് ലീഗിൽ ഇരു ടീമുകളും സഗ്രെബിൽ വെച്ച് വീണ്ടുമേറ്റുമുട്ടും. ഗ്രൂപ്പ് സിയിൽ ഇരു ടീമുകൾക്കും 4 പോയന്റ് വീതമാണുള്ളത്.