മൊറാട്ട രക്ഷയ്ക്ക്, അത്ലറ്റിക്കോ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗിൽ രണ്ടാം വിജയം

- Advertisement -

ചാമ്പ്യൻസ് ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡിന് ഗ്രൂപ്പിലെ രണ്ടാം വിജയം. ഇന്ന് ജർമ്മൻ ക്ലബായ ബയേർ ലവർകൂസനെ നേരിട്ട അത്ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. അത്ലറ്റിക്കോയുടെ ഹോമിൽ നടന്ന മത്സരത്തിൽ അത്ലറ്റിക്കോ അത്ര മികച്ച പ്രകടനമല്ല ഇന്ന് നടത്തിയത്. പരിക്ക് കാരണം ഫെലിക്സ് ഇന്ന് മത്സരത്തിനുണ്ടായില്ല.

മത്സരത്തിന്റെ തുടക്കത്തിൽ സെന്റർ ബക്ക് ജിമിനസിന് പരിക്കേറ്റതും അത്ലറ്റിക്കോയ്ക്ക് പ്രശ്നങ്ങൾ നൽകി. രണ്ടാം പകുതിയിൽ 78ആം മിനുട്ടിൽ ആയിരുന്നു മൊറാട്ടയുടെ ഗോൾ വന്നത്. ലോഡി ആണ് അസിസ്റ്റ് ചെയ്തത്. ഗ്രൂപ്പിൽ ഇതോടെ മൂന്ന് മത്സരത്തിൽ 7 പോയന്റുമായി അത്ലറ്റിക്കോ ഒന്നാമതെത്തി.

Advertisement