ചാമ്പ്യൻസ് ലീഗിന്റെ ഘടനയും മത്സര രീതിയിലും യുവേഫ മാറ്റങ്ങൾ കൊണ്ടു വരാൻ ശ്രമിക്കുന്നതിനെ എതിർത്ത് ചെൽസിയുടെ മാനേജർ ഫ്രാങ്ക് ലമ്പാർഡ്. ചാമ്പ്യൻസ് ലീഗിൽ റിലഗേഷനും പ്രൊമോഷനും കൊണ്ടു വരാനും കൂടുതൽ മത്സരങ്ങൾ കൊണ്ടുവരാനും ആണ് യുവേഫ ഇപ്പോൾ ശ്രമിക്കുന്നത്. എന്നാൽ മാറ്റങ്ങൾ വേണ്ട എന്ന് ലമ്പാർഡ് പറഞ്ഞു.
ഇപ്പോൾ തന്നെ താരങ്ങൾക്ക് കളിക്കാൻ ആവുന്നതിലും അധികം മത്സരങ്ങൾ ഒരോ സീസണിലും കളിക്കേണ്ടി വരുന്നുണ്ട്. പുതിയ ഫോർമാറ്റിലേക്ക് പോയാൽ എങ്ങനെയാകും ടീമുകൾക്ക് അധികം മത്സരങ്ങൾ കളിക്കാൻ ആവുക എന്ന് തനിക്ക് അറിയില്ല. ചാമ്പ്യൻസ് ലീഗിന്റെ ഇപ്പോഴത്തെ ഫോർമാറ്റാണ് ഏറ്റവും നല്ലത്. ഒരു കളിക്കാരൻ എന്ന രീതിയിലും ഒരു പരിശീലകൻ എന്ന നിലയിലും താൻ ഇതാണ് ആസ്വദിക്കുന്നത് എന്നും ലമ്പാർഡ് പറഞ്ഞു.