“ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊണ്ട് പി എസ് ജി വിടാൻ ആഗ്രഹം”

- Advertisement -

പി എസ് ജി വിടാൻ തീരുമാനിച്ച തിയാഗോ സിൽവ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊണ്ട് ക്ലബ് വിടാൻ ആണ് ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞു. ഞായറാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലാകും പി എസ് ജി ജേഴ്സിയിൽ തിയാഗോ സിൽവയുടെ അവസാന മത്സരം. ടീമിനൊപ്പം ക്ലബിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം ആഘോഷിക്കാൻ ആകുമെന്നാണ് വിശ്വാസം എന്നും സിൽവ പറഞ്ഞു.

ക്ലബ് വിട്ട് എങ്ങോട്ട് പോകണമെന്ന് തീരുമാനിച്ചിട്ടില്ല. യൂറോപ്പിൽ തന്നെ കരിയർ അവസാനിപ്പിക്കാൻ ആണ് ഉദ്ദേശിക്കുന്നത്. എവിടെ പോയാലും തന്റെ ഹൃദയം പാരീസിൽ തന്നെ ഉണ്ടാകും ദ്ന്ന് സിൽവ പറഞ്ഞു. 2012ൽ മിലാനിൽ നിന്നായിരുന്നു തിയാഗോ സിൽവ പി എസ് ജിയിൽ എത്തിയത്. എട്ടു സീസണുകളിൽ നിന്നായി ഏഴ് ഫ്രഞ്ച് ലീഗ് കിരീടങ്ങൾ താരം നേടി. അഞ്ചു ഫ്രഞ്ച് കപ്പുകളും പി എസ് ജിക്ക് ഒപ്പം സിൽവ നേടിയിട്ടുണ്ട്.

Advertisement