മാസ്കും സാമൂഹിക അകലവുമില്ലാതെ ആഹ്ലാദം, പി എസ് ജി ആരാധകർ കൂട്ടത്തോടെ അറസ്റ്റിൽ

- Advertisement -

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ചരിത്രത്തിൽ ആദ്യമായി പി എസ് ജി ഫൈനലിൽ എത്തിയത് ആഘോഷിക്കാൻ വന്ന ആരാധകർ അറസ്റ്റിൽ. പി എസ് ജിയും ഹോം ഗ്രൗണ്ടിന് സമീപത്ത് ആയിരക്കണക്കിന് ആരാധകർ ആണ് ടീമിന്റെ വിജയം ആഘോഷിക്കാൻ എത്തിയത്. ലെപ്സിഗിനെ പരാജയപ്പെടുത്തി ആയിരുന്നു പി എസ് ജി ഫൈനൽ ഉറപ്പിച്ചത്. ക്ലബും ഗവണ്മെന്റും ഒക്കെ ആഹ്ലാദിക്കാൻ വേണ്ടി കൂട്ടത്തോടെ പുറത്ത് ഇറങ്ങരുത് എന്ന് നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ പി എസ് ജി ആരാധകർ ഈ നിർദ്ദേശം ഒന്നും പരിഗണിച്ചില്ല. യുവാക്കളുടെയും യുവതികളുടെയും ഒരു വലിയ സംഘം തന്നെ മാസ്ക് ധരിക്കാതെയും മറ്റു കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാതെയും തെരുവിൽ ഇറങ്ങി. പോലീസ് ഇവരിൽ ഭൂരിഭാഗത്തെയും അറസ്റ്റ് ചെയ്തു. ഇത് തടയാൻ ക്ലബും ക്ലബിന്റെ സൂപ്പർ താരങ്ങളും ശക്തമായ നിർദ്ദേശങ്ങൾ കൊടുക്കണം എന്നാണ് ഇപ്പോൾ പോലീസ് പറയുന്നത്.

Advertisement