ചാമ്പ്യൻസ് ലീഗിൽ ബയേണിന് തിരിച്ചടി. ജർമ്മൻ യുവതാരം സെർജ് ഗ്നാബ്രി കൊറോണ പോസിറ്റീവ് ആയി. ചാമ്പ്യൻസ് ലീഗിൽ അത്ലെറ്റിക്കോ മാഡ്രിഡിനെ ബയേൺ നേരിടാനിരിക്കെയാണ് ഗ്നാബ്രിക്ക് കൊറോണ സ്ഥിരീകരിച്ചത്. യൂറോപ്യൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന്റെ കഴിഞ്ഞ സീസണിലെ മികച്ച പെർഫോമൻസിന് പിന്നിൽ സെർജ് ഗ്നാബ്രിയുമുണ്ടയിരുന്നു.
ബയേണിന് വേണ്ടി 46മത്സരങ്ങളിൽ നിന്നായി 23 ഗോളുകളാണ് ജർമ്മൻ താരം അടിച്ച് കൂട്ടിയത്. ചാമ്പ്യൻസ് ലീഗിൽ ഗ്നാബ്രി 9 ഗോളുകളാണ് അടിച്ച് കൂട്ടിയത്. ടോട്ടൻഹാം ഹോട്ട്സ്പർസ്, ചെൽസി ബാഴ്സലോണ, ലിയോൺ എന്നീ ടീമുകളെ ബയേൺ കീഴടക്കിയപ്പോൾ നിർണായക ഗോളുകൾ നേടിയത് സെർജ് ഗ്നാബ്രിയായിരുന്നു. അത്ലെറ്റിക്കോ മാഡ്രിഡിന് ശേഷം ലോക്കോമോട്ടീവ് മോസ്കോയെയാണ് ബയേൺ മ്യൂണിക്ക് നേരിടേണ്ടത്.