തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിൽ ബയേൺ പാരീസിൽ

ഇന്ന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ബയേൺ മ്യൂണിച്ച് പി എസ് ജിയെ അവരുടെ നാട്ടിൽ ചെന്ന് നേരിടും. മ്യൂണിചിൽ നടന്ന ആദ്യ പാദത്തിൽ പി എസ് ജി രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയം സ്വന്തമാക്കിയിരുന്നു. വിജയവും എവേ ഗോളുകളും പി എസ് ജിയെ ഇന്ന് ഫേവറിറ്റുകളാക്കി നിലനിർത്തുകയാണ്. എമ്പപ്പെയുടെ ഇരട്ട ഗോളുകൾ ആയിരുന്നു പി എസ് ജിക്ക് അന്ന് കരുത്തായത്.

ഇന്നും നെയ്മറും എമ്പപ്പെയും തന്നെയാകും ബയേൺ ഡിഫൻസിന് ഭീഷണിയായി ഇണ്ടാവുക. ബയേൺ നിരയിൽ ഇന്നും അവരുടെ സ്റ്റാർ സ്ട്രൈക്കർ ലെവൻഡോസ്കി ഉണ്ടാകില്ല. ലെവൻഡോസ്കി മാത്രമല്ല ഗൊരെസ്ക, ഗ്നാബറി, ടൊലിസോ, സ്യൂൾ, കോസ്റ്റ എന്ന് തുടങ്ങി വലിയ ഇഞ്ച്വറി നിര തന്നെ ബയേൺ ലിസ്റ്റിൽ ഉണ്ട്. പി എസ് ജിക്ക് ആകട്ടെ വെറട്ടി ഒക്കെ ടീമിലേക്ക് മടങ്ങി എത്തുകയും ചെയ്തു. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുക.