നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ കടന്നു. ലാസിയോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബയേൺ പരാജയപ്പെടുത്തിയത്. 6-2ന്റെ അഗ്രിഗേറ്റ് സ്കോറിലാണ് ബുണ്ടസ് ലീഗയിലെ റെക്കോർഡ് ചാമ്പ്യന്മാർ അവസാന എട്ടിലേക്ക് ഇടം നേടിയത്. ബയേണിന് വേണ്ടി റോബർട്ട് ലെവൻഡോസ്കിയും എറിക് മാക്സിം ചൗപോ മോട്ടിംഗുമാണ് ഗോളടിച്ചത്. മാർകോ പരോലോയാണ് ലാസിയോയുടെ ആശ്വാസ ഗോൾ നേടിയത്.
കഴിഞ്ഞ പത്ത് വർഷത്തിൽ ഒൻപതാം തവണയാണ് ബയേൺ ക്വാർട്ടറിൽ കടക്കുന്നത്. ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ ബയേൺ 24 ഗോളുകൾ അടിച്ച് കൂട്ടിയപ്പോൾ 16 മത്സരങ്ങളിൽ അപരാജിത കുതിപ്പ് നടത്തുകയാണ് പരിശീലകൻ ഹാൻസി ഫ്ലിക്ക്. ഈ സീസണിൽ ഇതുവരെ 39 ഗോളടിക്കാൻ റോബർട്ട് ലെവൻഡോസ്കിക്ക് സാധിക്കുകയും ചെയ്തു.