ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിന് ഇന്ന് തുടക്കം, ആദ്യ ദിവസം ബയേൺ ബാഴ്സക്ക് എതിരെ

ചാമ്പ്യൻസ് ലീഗ് പുതിയ സീസണിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇന്ന് തുടങ്ങും. ഇന്ന് യൂറോപ്പിലെ മികച്ച ക്ലബുകൾ എട്ടു മത്സരങ്ങളിലായി പരസ്പരം ഏറ്റുമുട്ടും. ഇന്നത്തെ ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് ബാഴ്സലോണയിലാണ്. ബാഴ്സലോണയും ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും ആണ് നേർക്കുനേർ വരുന്നത്. ചാമ്പ്യൻസ് ലീഗിൽ ബയേണിൽ നിന്നേറ്റ വമ്പൻ പരാജയത്തിന്റെ ഓർമ്മയുള്ള ബാഴ്സലോണ ഇന്ന് വളരെ കരുതലോടെയാകും ഇന്ന് ഇറങ്ങുക.

പരിക്ക് കാരണം ബാഴ്സലോണക്ക് ഒപ്പം ഇന്ന് ഡെസ്റ്റും ബ്രെത്വൈറ്റും ഉണ്ടാകില്ല. ബയേൺ എന്നാൽ മികച്ച ഫോമിലാണ്. ഒപ്പം പ്രധാന താരങ്ങൾ എല്ലാം അവർക്ക് ഒപ്പം ഉണ്ട്. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യങ് ബോയ്സിനെ നേരിടും. റൊണാൾഡോയുടെ സാന്നിദ്ധ്യം ഏവരുടെയും ശ്രദ്ധ ഈ മത്സരത്തിൽ എത്തിക്കും. നിലവിലെ ചാമ്പ്യന്മാരായ ചെൽസി ഇന്ന് സെനിറ്റിനെയും നേരിടും. യുവന്റസ് ഇന്ന് മാൽമോയെയും നേരിടും.

ഫിക്സ്ചറുകൾ;

Young Boys vs Manchester United 10.15pm
Sevilla vs Salzburg 10.15pm
Barcelona vs Bayern 12.30am
Chelsea vs Zenit 12.30am
Dynamo Kyiv vs Benfica 12.30am
Lille vs Wolfsburg 12.30am
Malmo vs Juventus 12.30am
Villareal vs Atalanta 12.30am