ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇന്ന് ഒരു വൻ പോരാട്ടമാണ് നടക്കുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച രണ്ടു അറ്റാക്കിംഗ് ടീമുകൾ നേക്കുനേർ വരുന്നു. അറ്റലാന്റയും ലിവർപൂളും. ഗ്രൂപ്പിലെ മൂന്നാം റൗണ്ട് മത്സരത്തിൽ അറ്റലാന്റയുടെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് ഇരു ടീമുകളും നേർക്കുനേർ വരുന്നത്. ഇറ്റലിയിൽ ഗോളടിച്ച് റെക്കോർഡുകൾ സൃഷ്ടിച്ച ടീമാണ് അറ്റലാന്റ. ഇന്ന് വിജയിച്ചാൽ അവർക്ക് ലിവർപൂളിനെ മറികടന്ന് ലീഗിൽ ഒന്നാമത് എത്താം.
അറ്റലാന്റയുടെ അറ്റാക്ക് അതിശക്തമാണ് എങ്കിലും ഡിഫൻസിൽ ഒരുപാട് പ്രശ്നങ്ങൾ വാർ നേരിടുന്നുണ്ട്. ലിവർപൂളിനും പ്രശ്നം ഡിഫൻസ് തന്നെയാണ്. വാൻ ഡൈകും ഫബിനോയും ഇല്ലാത്തത് ലിവർപൂളിന്റെ പ്രതിരോധങ്ങളെ അലട്ടുന്നുണ്ട്. പരിക്ക് മാറി ഇന്ന് മാറ്റിപ് ലിവർപൂൾ ആദ്യ ഇലവനിൽ എത്തിയേക്കും. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ടു മത്സരങ്ങളും ലിവർപൂൾ വിജയിച്ചിരുന്നു. എന്നാൽ ക്ലോപ്പിന് ഇറ്റലിയിൽ അത്ര നല്ല റെക്കോർഡ് അല്ല. ഇറ്റലിയിൽ അവസാന അഞ്ചു തവണ വന്നപ്പോഴുൻ ക്ലോപ്പിന്റെ ടീം പരാജയപ്പെട്ടിരുന്നു. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുക. സോണി നെറ്റ്വർക്കിൽ തത്സമയം കാണാം.