യുവേഫ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് സ്റ്റേജുകളിൽ പ്ലേഓഫിലൂടെ തങ്ങളുടെ സ്ഥാനം ഉറപ്പാക്കേണ്ടി വന്നേക്കാം എന്ന് റയൽ മാഡ്രിഡ് മാനേജർ കാർലോ ആഞ്ചലോട്ടി. ചൊവ്വാഴ്ച അറ്റലാൻ്റയ്‌ക്കെതിരായ അവരുടെ നിർണായക ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു ആഞ്ചലോട്ടി.
36-ടീം ഗ്രൂപ്പ് സ്റ്റാൻഡിംഗിൽ നിലവിൽ 24-ാം സ്ഥാനത്താണ്, റയൽ മാഡ്രിഡ്. ആദ്യ എട്ടിനുള്ളിൽ ആകുന്നതിന് നാല് പോയിൻ്റ് പിന്നിലാണ് അവർ. അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് പോയിൻ്റ് മാത്രമുള്ള റയൽ മാഡ്രിഡിന് 11 പോയിൻ്റുമായി നിൽക്കുന്ന അറ്റലാൻ്റ വലിയ വെല്ലുവിളിയാകും.
“നാളത്തെ കളി ഇപ്പോൾ മുതൽ വർഷാവസാനം വരെയുള്ള ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നായിരിക്കും,” ആഞ്ചലോട്ടി പറഞ്ഞു.
വിമർശകർക്ക് മറുപടി കൊടുക്കാനും സുപ്രധാന പോയിൻ്റുകൾ നേടാനുമുള്ള അവസരമായി ഈ മത്സരത്തെ കാണണമെന്ന് ആഞ്ചലോട്ടി പറഞ്ഞു. മാഡ്രിഡ് മുന്നേറുന്നതിന് ചിലപ്പോൾ ഒരു അധിക റൗണ്ട് കളിക്കേണ്ടി വരും എന്നും. അത് അംഗീകരിക്കുന്നു എന്നും ആഞ്ചലോട്ടി പറഞ്ഞു.