കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച സിംഗിൾ ലെഗ് നോകൗട്ട് മത്സരങ്ങൾ നിലനിർത്താൻ ആലോചിക്കുന്നതായി യുവേഫ. മത്സരങ്ങൾ കൂടുതൽ ആവേശകരമാകുന്നു എന്ന കാരണമാണ് യുവേഫ പറയുന്നത്. യുവേഫ പ്രസിഡന്റ് അലക്‌സാണ്ടർ സെഫറിൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കോവിഡ് കാരണം സീസൺ അവസാനിക്കാൻ വൈകിയതോടെയാണ് യുവേഫ ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ മത്സരങ്ങൾ ന്യൂട്രൽ വേദിയിൽ സിംഗിൾ ലെഗ് മത്സരങ്ങളായി ചുരുക്കിയത്. ഇത് വൻ വിജയവും മത്സരങ്ങൾ കൂടുതൽ ആവേശകരവുമായി. വൻ ടീമുകൾക്ക് സ്വന്തം മൈതാനത്ത് ലഭിക്കുന്ന വൻ അഡ്വന്റേജ് ഇത് കാരണം ഇല്ലാതെയാവും എന്നാണ് വിലയിരുത്തൽ. താരതമ്യേന ശക്തി കുറഞ്ഞ ക്ലബുകൾക്കും ചാമ്പ്യൻസ് ലീഗ് സെമി, ഫൈനൽ എന്നിവ കളിക്കാൻ പരിഷ്‌കാരം വഴി തുറന്നേക്കും. പക്ഷെ യുവേഫയുടെ വരുന്ന മീറ്റിങ്ങുകളിൽ നടക്കുന്ന ചർച്ചകൾ ഫലം കണ്ടാലേ ഇക്കാര്യം പ്രാബല്യത്തിൽ വരാൻ സാധ്യത ഉള്ളത്.