ജർമ്മൻപ്രീതിന് ചെന്നൈയിനിൽ പുതിയ കരാർ

- Advertisement -

യുവ മിഡ്ഫീൽഡർ ജർമ്മൻപ്രീത് സിംഗ് ചെന്നൈയിനിൽ പുതിയ കരാർ ഒപ്പുവെച്ചു. 2022 വരെ നീളുന്ന കരാറിലാണ് ജർമ്മൻ പ്രീത് ഒപ്പുവെച്ചത്. അവസാന മൂന്ന് സീസണുകളിലായി ചെന്നൈയിന് ഒപ്പം തന്നെ ഉള്ള താരമാണ് ജർമ്മപ്രീത്. 24കാരനായ താരം കഴിഞ്ഞ സീസണിൽ അനിരുദ്ധ് താപയ്ക്ക് ഒപ്പം മികച്ച കൂട്ടുകെട്ട് ചെന്നൈയിന്റെ മധ്യനിരയിൽ ഉണ്ടാക്കിയിരുന്നു.

ഇതുവരെ ചെന്നൈയിനു വേണ്ടി 36 മത്സരങ്ങൾ ജർമ്മൻപ്രീത് കളിച്ചിട്ടുണ്ട്. എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ജർമ്മൻപ്രീത്. ഡെമ്പോ എഫ് സിക്ക് വേണ്ടിയും മിനേർവ പഞ്ചാബിനു വേണ്ടിയും മുമ്പ് ജർമ്മൻപ്രീത് കളിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ത്യൻ ദേശീയ ടീമിലെയും താരമാണ് ജർമ്മപ്രീത്.

Advertisement