ദേഷ്യം താരങ്ങളോട് ആവരുത് എന്ന് ചെൽസി പരിശീലകൻ

Newsroom

യൂറോപ്യൻ സൂപ്പർ ലീഗിൽ ക്ലബുകൾ ചേരാൻ തീരുമാനിച്ചതിന് ക്ലബിലെ താരങ്ങളോട് രോഷം കാണിക്കരുത് എന്ന് ചെൽസി പരിശീലകൻ തോമസ് ടൂഹൽ. സൂപ്പർ ലീഗിൽ ചേരാൻ തീരുമാനിച്ച ക്ലബുകൾക്ക് എതിരെ ആരാധകരുടെ വലിയ പ്രതിഷേധം ഉയരുന്ന സാഹചര്യമാണ് യൂറോപ്പിൽ ഉള്ളത്. ആരാധകർക്കുള്ള രോഷം മനസ്സിലാക്കാൻ ആകും എന്ന് ടൂഹൽ പറയുന്നു. ഇത്തരം ഒരു ലീഗിനെതിരെയും ആ തീരുമാനം ജനങ്ങളെ അറിയിച്ച രീതിയിലും പ്രതിഷേധം ആകാം എന്നും എന്നാൽ അത് താരങ്ങൾക്ക് എതിരെ ആവരുത് എന്നും ടൂഹൽ പറഞ്ഞു.

ഇന്ന് റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ നേരിടാൻ ഒരുങ്ങുകയാണ് ചെൽസി. എല്ലാവരും ടീമിനൊപ്പം ഉണ്ടാകണം എന്നും പിച്ചിൽ ഇന്ന് ടീമിന് എല്ലാ ഊർജ്ജവും പാഷണും പുറത്തെടുക്കേണ്ടതുണ്ട് എന്നും ടൂഹൽ പറഞ്ഞു. ഇന്ന് ആദ്യ പാദ സെമി മാഡ്രിഡിൽ വെച്ചാണ് നടക്കുന്നത്.