തിയാഗോയും ഫബിനോയും ചാമ്പ്യൻസ് ലീഗ് ഫൈനലിന് ഉണ്ടാകും

റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തിയാഗോയും ഫാബീനോയും ലിവർപൂളിന്റെ സ്ക്വാഡിൽ ഉണ്ടാകും. ഇരുവരും ഫിറ്റ്നെസ് വീണ്ടെടുത്തതായി ലിവർപൂൾ അറിയിച്ചു. ഫൈനലിനായി ലിവർപൂൾ ടീമുകൾ പാരീസിൽ എത്തി. വോൾവ്സിന് എതിരായ മത്സരത്തിനിടയിൽ ആയിരുന്നു തിയാഗോയ്ക്ക് പരിക്കേറ്റത്‌. ഫബിനോയ്ക്ക് ആസ്റ്റൺ വില്ലക്ക് എതിരായ മത്സരത്തിലും പരിക്കേറ്റു. ഇരുവരും ഇനി ഈ സീസണിൽ കളിച്ചേക്കില്ല എന്ന ഭയം ഉണ്ടായിരുന്നു.

സലാഹ്, വാൻ ഡൈക് എന്നിവരും പൂർണ്ണ ഫിറ്റ്നെസിൽ എത്തിയിട്ടുണ്ട്. പ്രീമിയർ ലീഗ് കിരീടം നഷ്ടപ്പെട്ട ലിവർപൂൾ നാളെ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്താൻ ആകും എന്ന പ്രതീക്ഷയിലാണ്‌.