ആൻഫീൽഡിലേക്കുള്ള സുവാരസിന്റെ മടക്കം തീർത്തും നിരാശ മാത്രം നൽകിയ ഒന്നായിരുന്നു എന്ന് പറയാം. ഇന്നലെ ബാഴ്സലോണ 4-0ന്റെ പരാജയവുമായാണ് ലിവർപൂളിൽ നിന്ന് മടങ്ങിയത്. ഇന്നലത്തെ പ്രകടനത്തിൽ ബാഴ്സലോണ ആരാധകരോട് സുവാരസ് ക്ഷമ ചോദിച്ചു. താൻ വൻ സങ്കടത്തിലാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇനി സ്വയം വിമർശനത്തിനുള്ള സമയമാണെന്നും ബാഴ്സലോണയിലെ എല്ലാവരും ടീമിനെ മെച്ചപ്പെടുത്താനായി ശ്രമിക്കണം എന്നും സുവാരസ് പറഞ്ഞു.
ഇന്നലെ ബാഴ്സലോണ സ്കൂൾ കുട്ടികളെ പോലെയാണ് കളിച്ചത് എന്നും സുവാരസ് പറഞ്ഞു. ഒരു ടീമെന്ന് ഒരിക്കലും ബാഴ്സലോണ തോന്നിപ്പിച്ചില്ല. രണ്ട് മിനുട്ടിൽ തന്നെ രണ്ട് ഗോളുകൾ നേടുക എന്നതിന് ന്യായീകരണമില്ല. പിന്നെ അവസാനം ലിവർപൂൾ നേടിയ ഗോൾ. അത് സ്കൂൾ കുട്ടികൾ പോലും അനുവദിക്കാത്ത ഗോളാണ്. സുവാരസ് പറഞ്ഞു. ആരാധകരോ മാത്രമല്ല കുടുംബത്തോടും കുട്ടികളോടും ഒക്കെ മാപ്പു പറയുന്നു എന്ന് സുവാരസ് പറഞ്ഞു.