ടോട്ടൻഹാമിന്റെ ചാമ്പ്യൻസ് ലീഗിലെ കുതിപ്പ് സ്വപ്ന യാത്രയാണെന്ന് ടോട്ടൻഹാം പരിശീലകൻ പോചടീനോ. ഇന്ന് അയാക്സിനെ മറികടന്ന് ഫൈനലിൽ എത്തുമോ എന്നുള്ള ചോദ്യത്തിനായിരുന്നു പോചടീനോയുടെ മറുപടി. ഇതുവരെ സ്പർസ് എത്തിയത് തന്നെ ആരും പ്രവചിക്കാത്തത് ആണ് എന്നായിരുന്നു പോചടീനോയുടെ മറുപടി. നാലു വർഷം മുമ്പ് താൻ ഇവിടെ വരുമ്പോൾ ടോപ് 4ൽ എത്തണം എന്നതായിരുന്നു ലക്ഷ്യം. പൊചടീനോ പറഞ്ഞൂ.
പക്ഷെ ഇപ്പോൾ ടോട്ടൻഹാം സ്ഥിരമായി ചാമ്പ്യൻസ് ലീഗിൽ എത്തുന്നു. ഇപ്പോൾ സെമിയിൽ എത്തിയിരിക്കുന്നു. ഇതൊക്കെ അത്ഭുതങ്ങൾ ആണെന്ന് പോചടീനോ പറഞ്ഞു. ഇനിയും ഇത് ആവർത്തിക്കാൻ സ്പർസ് കുറെ അധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഈ സീസൺ തുടക്കത്തിൽ ഒരു താരത്തെ വരെ സൈൻ ചെയ്യതെ ആണ് സ്പർസ് ഇതുവരെ എത്തിയത്.
ഇന്ന് ആംസ്റ്റർഡാമിൽ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദത്തിൽ അയാക്സിനെ നേരിടാൻ ഇരിക്കുകയാണ് ടോട്ടൻഹാം. ആദ്യ പാദത്തിൽ 1-0ന് തോറ്റ ടോട്ടൻഹാമിന് ഇന്ന് ആ സ്കോർ മറികടന്നാലെ ഫൈനൽ കാണാൻ ആവുകയുള്ളൂ.