ചാമ്പ്യൻസ് ലീഗിന് മുന്നോടിയായി പരിശീലകർ തമ്മിലുള്ള വാക്ക് പോര് മുറുകുന്നു. ചാമ്പ്യൻസ് ലീഗിൽ ഇന്ന് അയാക്സ് -ടോട്ടെൻഹാം പോരാട്ടത്തിന് മുന്നോടിയായാണ് പരിശീലകരുടെ വാക്ക് പോര് മുറുകിയത്. ഡച്ച് ലീഗിൽ അയാക്സിന് ചാമ്പ്യൻസ് ലീഗിന് മുന്നോടിയായി ലീഗ് മത്സരങ്ങൾ ഒഴിവാക്കിയിരുന്നു. എന്നാൽ ഇതിനെതിരെ ടോട്ടെൻഹാം പരിശീലനകൻ പോചെറ്റീനോ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിന് മറുപടിയുമായി വന്നിരിക്കുകയാണ് അയാക്സ് പരിശീലകൻ എറിക് ടെൻ ഹാഗ്.
പ്രീമിയർ ലീഗിൽ ടോട്ടെൻഹാമിന് ടീവി റൈറ്റ്സിൽ മാത്രം ലഭിക്കുന്നത് 200 മില്ല്യൺ യൂറോയാണ് ഡച്ച് ലീഗിൽ കളിക്കുന്ന അയാക്സിന് ടീവി റൈറ്റ്സ് 10 മില്ല്യൺ യൂറോ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പോചെറ്റിനോയുടെ താരതമ്യത്തെ ശക്തമായ ഭാഷയിലാണ് ഡച്ച് പരിശീലകൻ മറുപടി നൽകിയത്. ചാമ്പ്യൻസ് ലീഗിലെ ആദ്യ സെമിയിൽ അയാക്സിന്റെ യുവനിര ടോട്ടെൻഹാം ഹോട്ട്സ്പർസിനെയാണ് ഇന്ന് നേരിടുക.