ഇരട്ട ഗോളടിച്ചിട്ടും ആഹ്ലാദിക്കാതെ സോൺ, സ്പർസിന് വലിയ വിജയം

- Advertisement -

ചാമ്പ്യൻസ് ലീഗിലെ ടോട്ടൻഹാമിന് വലിയ വിജയം. ഇന്നലെ റെഡ് സ്റ്റാർ ബെൽഗ്രേഡിഎൻ എവേ മത്സരത്തിൽ നേരിട്ട സ്പർസ് എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. തീർത്തും ഏകപക്ഷീയമായ മത്സരത്തിൽ സ്പർസിന്റെ താരമായി മാറിയത് സോൺ ആയിരുന്നു. ഇരട്ട ഗോളുകളാണ് സോൺ റെഡ് സ്റ്റാറിനെതിരെ നേടിയത്.

പക്ഷെ രണ്ട് ഗോളുകൾ നേടി എങ്കിലും ഗോൾ ആഹ്ലാദിക്കാൻ സോൺ തയ്യാറായില്ല. കഴിഞ്ഞ മത്സരത്തിൽ താൻ കാരണം പരിക്കേറ്റ എവർട്ടൺ താരം ഗോമസിനോട് മാപ്പ് അപേക്ഷിക്കുന്ന രീതിയിൽ കൈകൂപ്പി നിൽക്കുക മാത്രമാണ് ഗോളിന് ശേഷം സോൺ ചെയ്തത്. സോണിനെ കൂടാതെ എറിക്സൺ, ലെ സെൽസോ എന്നിവരും സ്പർസിനായി ഗോളുകൾ നേടി. 4 മത്സരങ്ങളിൽ നിന്നായി 7 പോയന്റുള്ള സ്പർസിന് ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒന്ന് വിജയിച്ചാൽ പ്രീക്വാർട്ടർ യോഗ്യത നേടാം.

Advertisement