സോൺ, പത്ത് ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടുന്ന രണ്ടാമത്തെ ഏഷ്യൻ താരം

- Advertisement -

യൂറോപ്പ് കണ്ട ഏറ്റവും മികച്ച ഏഷ്യൻ താരങ്ങളിൽ ഒന്നായി കൊറിയൻ താരം സോൺ ഹ്യുങ് മിൻ മാറിക്കൊണ്ടിരുക്കുകയാണ്. ഇന്നലെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നേടിയ ഗോളോടെ സോൺ പത്ത് ചാമ്പ്യൻസ് ലീഗ് ഗോൾ എന്ന നേട്ടത്തിൽ എത്തി. പത്ത് ഗോളുകൾ യുവേഫ ചാമ്പ്യൻസ് ലീഗിൽ നേടുന്ന രണ്ടാമത്തെ ഏഷ്യൻ താരം മാത്രമാണ് സോൺ. നേരത്തെ തന്നെ ഉസ്ബെകിസ്താൻ താരവും മുൻ ഡെയ്നാമോ കീവ് താരവുമായിരുന്ന മാക്സിം ഷത്സ്കി ചാമ്പ്യൻസ് ലീഗിൽ പത്തിൽ കൂടുതൽ ഗോൾ നേടിയിട്ടുണ്ട്.

11 ഗോളുകളാണ് മാക്സിം നേടിയിട്ടുള്ളത്‌. സോൺ ആ റെക്കോർഡ് ഈ സീസണിൽ അല്ലായെങ്കിൽ അടുത്ത സീസണിലോ സോൺ ഈ നേട്ടം മറികടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനകം തന്നെ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഏഷ്യൻ താരം എന്ന റെക്കോർഡ് സോൺ കുറിച്ചിട്ടുണ്ട്. ഇന്നലെ സോൺ നേടിയ ഏക ഗോളിലാണ് മാഞ്ചസ്റ്റർ സിറ്റിയെ ടോട്ടൻഹാം തോൽപ്പിച്ചത്.

Advertisement