രാഷ്ട്രീയപരമായ പ്രതിഷേധങ്ങൾ ഭയന്ന് ലിവർപൂൾ നാളെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള സ്ക്വാഡിൽ നിന്ന് സ്വിറ്റ്സർലാന്റ് താരം ഷഖീരിയെ ഒഴിവാക്കി. നാളെ സെർബിയൻ ചാമ്പ്യന്മാരായ റെഡ് സ്റ്റാറിനെ ആണ് ലിവർപൂൾ നേരിടുന്നത്. ലോകകപ്പ് സമയത്ത് സെർബിയക്കെതിരെ കളിയുടെ അവസാന നിമിഷം ഗോൾ അടിച്ച ശേഷം ഷഖീരി നടത്തിയ ആഹ്ലാദ പ്രകടനം വിവാദമായിരുന്നു.
അന്ന് ഗോളിനു ശേഷം അൽബേനിയൻ ഈഗിളിനെ ഓർമ്മിക്കുന്ന ആഹ്ലാദ പ്രകടനം ആയിരുന്നു ഷഖീരി നടത്തിയത്. അൽബേനിയബ് വംശജനായ ഷഖീരി പണ്ട് സെർബിയ അൽബേനിയക്കും കൊസോവോയ്ക്കും എതിരെ നടത്തിയ ആക്രമണങ്ങളെ ഓർമ്മിപ്പിക്കാൻ ആയിരുന്നു ഇത്തരത്തിൽ ആഹ്ലാദ പ്രകടനം നടത്തിയത്. ഇത് വൻ വിവാദമാവുകയും ഫിഫയുടെ നടപടി നേരിടേണ്ടി വരികയും ചെയ്തിരുന്നു.
നാളെ ഷകീരി സെർബിയയിൽ എത്തുക്കയാണെങ്കിൽ കടുത്ത പ്രതിഷേധം ഉയരാൻ സാധ്യത ഉണ്ട് എന്നത് കണക്കിൽ എടുത്താണ് ലിവർപൂളിന്റെ തീരുമാനം.