ചാമ്പ്യൻസ് ലീഗിൽ ലോക്കൊമൊട്ടീവ് മോസ്‌കോ ജയിച്ചപ്പോൾ അവരെക്കാൾ ഏറെ സന്തോഷിച്ചിട്ടുണ്ടാവുക ഷാൽകെ ആരധകരാകും. എഫ്‌സി പോർട്ടോയുമായുള്ള മത്സരത്തിന് മുൻപേ ഷാൽകെ ചാമ്പ്യൻസ് ലീഗിന്റെ അവസാന പതിനാറിൽ ഇടം നേടി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലോക്കൊമൊട്ടീവ് മോസ്കോ ഗലാറ്റസറയെ പരാജയപ്പെടുത്തിയത്. അതോടു കൂടി ഗലാറ്റസറയുടെ നോക്കൊണ്ട് മോഹങ്ങൾ പൊലിഞ്ഞു.
നാല് മത്സരങ്ങളിൽ നിന്നും യഥാക്രമം പാത്തും എട്ടും പോയന്റുകൾ നേടിയ ഷാൽകെയും എഫ്‌സി പോർട്ടോയും ചാമ്പ്യൻസ് ലീഗിന്റെ അടുത്ത റൗണ്ടിൽ കടന്നു. അഞ്ചു കളികളിൽ നിന്നും നാലും മൂന്നും പോയന്റ് മാത്രമാണ് ഗലാറ്റസറയ്ക്കും ലോക്കൊമൊട്ടീവ് മോസ്‌കോയ്ക്കുമുള്ളത്. 2004 മാർച്ചിന് ശേഷമുള്ള ചാമ്പ്യൻസ് ലീഗിലെ ആദ്യ ജയമാണ് ലോക്കൊമൊട്ടീവ് മോസ്‌കോ ഇന്ന് നേടിയത്