ബാഴ്സയുടെ ചാമ്പ്യൻസ് ലീഗിലെ സാധ്യതകളെ കുറിച്ച് ലയണൽ മെസ്സി പറഞ്ഞ അഭിപ്രായങ്ങളോട് പൂർണമായി യോജിക്കാൻ തനിക്ക് സാധിക്കില്ല എന്ന് ബാഴ്സലോണ പരിശീലകൻ സെറ്റിയൻ. ഇന്നലെ ഒരു അഭിമുഖത്തിൽ ചാമ്പ്യൻസ് ലീഗ് നേടാൻ ബാഴ്സ ഇനിയും ഒരുപാട് ഉയരണം എന്ന് അഭിപ്രായപ്പെട്ടത്. എന്നാൽ ഈ അഭിപ്രായത്തോട് യോജിക്കാൻ ആകില്ല എന്നും മറ്റു ടീമുകൾക്ക് ഉള്ള അതേ സാധ്യത ബാഴ്സക്ക് ഉണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
ബാഴ്സയിൽ മെച്ചപ്പെടേണ്ട ഏറെ മേഖലകൾ ഉണ്ടെങ്കിലും ദിവസേന ടീം പുരോഗതി കൈവരിക്കുന്നുണ്ട് എന്നാണ് സെറ്റിയന്റെ പക്ഷം. കഴിഞ്ഞ 20 വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗ് എങ്ങനെയാണ് ടീമുകൾ നേടിയത് എന്നത് താൻ കണ്ടതാണ് എന്നും ചാമ്പ്യൻസ് ലീഗിൽ പിഴവുകൾക്ക് സാധ്യത ഇല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാപോളിക്ക് എതിരെ ചൊവ്വാഴ്ചയാണ് ബാഴ്സയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് റൌണ്ട് 16 മത്സരം.