പെപ് ഗ്വാർഡിയോളയുടെ ബാഴ്സലോണ ഇല്ലായിരുന്നു എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുപാട് യൂറോപ്യൻ കിരീടങ്ങൾ നേടിയേനെ എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം പോൾ സ്കോൾസ്. രണ്ട് തവണ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ആ കാലത്ത് ബാഴ്സലോണയോട് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരാജയപ്പെട്ടത്. ബാഴ്സലോണ ഇല്ലാത്ത ഫൈനലിൽ അവർ ചെൽസിയെ പരാജയപ്പെടുത്തി കിരീടവും നേടിയിരുന്നു.
ഗ്വാർഡിയോക്ക് കീഴിൽ അണിനിരന്ന അന്നത്തെ ബാഴ്സലോണ ലോകം കണ്ട ഏറ്റവും മികച്ച ടീമിൽ ഒന്നായിരുന്നു. അവരില്ലായിരുന്നു എങ്കിൽ അഞ്ചോ ആറോ ചാമ്പ്യൻസ് ലീഗ് കിരീടം മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയേനെ എന്നും സ്കോൾസ് പറഞ്ഞു. മെസ്സി, സാവി, ഇനിയേസ്റ്റ, ബുസ്കെറ്റ്സ്, ഹെൻറി എന്നിവർ ഒക്കെ അടങ്ങിയ ബാഴ്സലോണ ഒരു രക്ഷയുമില്ലാത്ത ടീമായിരുന്നു എന്നും സ്കോൾസ് പറഞ്ഞു.