“സൊയുഞ്ചുവിനെ സ്വന്തമാക്കാൻ ലിവർപൂളിനാകും”

- Advertisement -

ലെസ്റ്റർ സിറ്റിയുടെ സെന്റർ ബാക്കായ സൊയുഞ്ചുവിനെ ലിവർപൂളിന് സ്വന്തമാക്കാനാകും എന്ന് സൊയുഞ്ചുവിന്റെ ഏജന്റായ മുസ്ഥഫ പറയുന്നു. സൊയുഞ്ചു മഗ്വയറിന് പകരക്കാനയി ലെസ്റ്റർ സിറ്റിയിൽ ഉയരുന്നതാണ് ഈ സീസണിൽ കണ്ടത്.
ഈ സീസണിൽ തകർത്തു കളിക്കാൻ സൊയിഞ്ചുവിനായി. താരം ഇപ്പോൾ ലെസ്റ്റർ വിട്ട് വേറെ വലിയ ക്ലബിലേക്ക് പോകാൻ ആകുമോ എന്ന് ശ്രമിക്കുകയാണ്.

ഈ അവസരത്തിലാണ് ലിവർപൂൾ പോലെയുള്ള ക്ലബാണ് സൊയുഞ്ചുവിനെ സ്വന്തമാക്കേണ്ടത് എന്ന് ഏജന്റ് പറഞ്ഞത്. വാൻ ഡൈകും സൊയുഞ്ചുവുമുള്ള സെന്റർ ബാക്ക് കൂട്ടുകെട്ട് ഗംഭീരമായിരിക്കും എന്നും അദ്ദേഹം സൂചന നൽകി. ലിവർപൂൾ അല്ലാത്ത ഒരു പ്രീമിയർ ലീഗ് ക്ലബിലേക്കും താരം പോകില്ല എന്നും ഏജന്റ് പറഞ്ഞു. 2016 മുതൽ തുർക്കി ദേശീയ ടീമിന്റെയും ഭാഗമാണ് സൊയുഞ്ചു.

Advertisement