മാഞ്ചസ്റ്റർ സിറ്റിയുടെ നഷ്ട്ടം ഡോർട്ട് മുണ്ടിന്റെ നേട്ടമാകുന്നു. സിറ്റിയിൽ നിന്ന് ബുണ്ടസ് ലീഗ ക്ലബ്ബിലേക്ക് മാറിയ സാഞ്ചോ ഇന്നലെ ചാംപ്യൻഡ് ലീഗിൽ റെക്കോർഡിട്ടു. വിദേശ ക്ലബ്ബിനായി ചാംപ്യൻസ് ലീഗ് ഗോൾ നേടുന്ന ആദ്യ ഇംഗ്ലീഷ് ടീനേജർ എന്ന റെക്കോർഡാണ് ഇന്നലെ അത്ലറ്റികോ മാഡ്രിഡിനെതിരെ ഗോൾ നേടി സാഞ്ചോ സ്വന്തം പേരിൽ കുറിച്ചത്. ചാമ്പ്യൻസ് ലീഗ് ഗോൾ നേടുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ ഇംഗ്ലീഷ് താരം എന്ന റെക്കോർഡും താരം ഇന്നലെ സ്വന്തം പേരിലാക്കി.
18 വയസ് മാത്രം പ്രായമുള്ള സാഞ്ചോ മാഞ്ചസ്റ്റർ സിറ്റിയിൽ അവസരം ഇല്ലാതെ വന്നതോടെയാണ് ക്ലബ്ബ് വിടാൻ തീരുമാനിച്ചത്. വാട്ട്ഫോർഡ് അകാദമിയിലൂടെ വളർന്ന സാഞ്ചോ 2015 ലാണ് മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നത്. പക്ഷെ പെപ് ഗാർഡിയോളയുടെ ടീമിൽ അവസരം ഇല്ലാതായപ്പോൾ 2017 ൽ ഡോർട്ട്മുണ്ടിൽ ചേർന്നു. ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലും സാഞ്ചോ അംഗമായിരുന്നു.