സാൽസ്ബർഗിൽ ഗോൾമഴ, തുടർച്ചയായ 14ആം ജയവുമായി ബയേൺ മ്യൂണിക്ക്

Img 20201104 092111
Credit; Twitter
- Advertisement -

സാൽസ്ബർഗിൽ ഗോൾ മഴ പെയ്യിച്ച് ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്ക് വിജയം. 8 ഗോളുകൾ പിറന്ന മത്സരത്തിലും ജയിച്ച് ചാമ്പ്യൻസ് ലീഗിൽ വിജയക്കുതിപ്പ് 14 ആയി ഉയർത്തി ബയേൺ. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ബയേൺ സാൽസ്ബർഗിനെ പരാജയപ്പെടുത്തിയത്. ബെരിഷ, ഒകുഗവ എന്നിവർ സാൽസ്ബർഗിനായി ഗോളടിച്ചപ്പോൾ റോബർട്ട് ലെവൻഡോസ്കി ഇരട്ട ഗോളുകളും ബോട്ടാങ്ങ്, സാനെ, ലുക്കാസ് ഹെർണാണ്ടസ് എന്നിവർ മറ്റു ഗോളുകളും നേടി.

ഈ മത്സരത്തോട് കൂടി സീസണിലെ തന്റെ ഗോളുകളുടെ എണ്ണം 12ആയി ഉയർത്തി ലെവൻഡോസ്കി. നാലാം മിനുട്ടിൽ ബെരിഷയുടെ ഗോളിൽ റെഡ്ബുൾ സാൽസ്ബർഗ് ലീഡ് നേടി. എന്നാൽ പിന്നീട് യൂറോപ്യൻ ചാമ്പ്യന്മാരുടെ വമ്പൻ തിരിച്ച് വരവാണ് ആസ്ട്രിയയിൽ കണ്ടത്. തോമസ് മുള്ളറിനെ വീഴ്ത്തിയ സാൽസ്ബർഗിനെതിരെ പെനാൽറ്റി എടുത്ത ലെവൻഡോസ്കിക്ക് പിഴച്ചില്ല‌ വൈകാതെ ക്രിസ്റ്റ്യൻസെന്നിന്റെ സെൽഫ് ഗോൾ ബയേണിന് ലീഡ് നൽകുകയും ചെയ്തു. രണ്ടാം പകുതിയിൽ ഒകുഗവയിലൂടെ പിടിച്ച സാൽസ്ബർഗിന്റെ സമനിലക്ക് അധികം ആയുസില്ലായിരുന്നു. ബോട്ടങ്ങും സാനെയും ഫെർണാണ്ടസും പിന്നീട് ബയേണിനായി ഗോളുകളടിച്ചു. രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയത് യോഷ്വാ കിമ്മിഷാണ്.

Advertisement