പരാജയം മറക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് തുർക്കിയിൽ

20201104 010915
Credit; Twitter
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ചാമ്പ്യൻസ് ലീഗിലെ തങ്ങളുടെ മൂന്നാം ഗ്രൂപ്പ് മത്സരത്തിനായി ഇറങ്ങും. തുർക്കിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഇസ്താംബുൾ ബസക്സെഹിർ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇന്നത്തെ എതിരാളികൾ. അവസാന മത്സരത്തിൽ ആഴ്സണലിനോട് ഏറ്റ തോൽവിയുടെ വേദനയുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തുർക്കിയിലേക്ക് തിരിച്ചത്. ഇന്ന് വിജയിച്ച് ഫോമിലേക്ക് മടങ്ങി വരിക ആകും യുണൈറ്റഡ് ലക്ഷ്യം.

ലീഗിലെ ഫോമിൽ അല്ല എങ്കിലും ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗംഭീര പ്രകടനമാണ് നടത്തുന്നത്. രണ്ട് വലിയ മത്സരങ്ങൾ വിജയിച്ച് ആറ് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്. ഇന്ന് കൂടെ വിജയിച്ച് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ട് യോഗ്യതയോട് അടുക്കുക ആകും യുണൈറ്റഡ് ലക്ഷ്യം. ബസക്സെഹിർ ഗ്രൂപ്പിൽ കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ടീമാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് നിരവധി മാറ്റങ്ങളുമായാകും കളത്തിൽ ഇറങ്ങുക. വാൻ ഡെ ബീക്, കവാനി, ടുവൻസബെ എന്നിവർ ഒക്കെ ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും. കൊറോണ ബാധിച്ച് ക്വാരന്റൈനിൽ കഴിയുന്ന ടെല്ലസ് യുണൈറ്റഡ് സ്ക്വാഡിനൊപ്പം ഇല്ല. ഇന്ന് രാത്രി 11.25നാണ് മത്സരം നടക്കുന്നത്

Advertisement